അരൂർ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനുമുന്നിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ മാലിന്യക്കൂമ്പാരം
അരൂർ: അരൂർ പഞ്ചായത്ത് പൊതു മാർക്കറ്റിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിനുമുന്നിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കച്ചവടക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. അരൂർ-തോപ്പുംപടി സ്റ്റേറ്റ് ഹൈവേക്ക് സമീപം തിരക്കേറിയ സ്ഥലത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.
ദുർഗന്ധം വമിക്കുന്ന മാലിന്യം കുന്നുകൂടിയിട്ട് ഒരാഴ്ചയോളമായതായി സമീപവാസികൾ പറയുന്നു. മൂന്നുനിലകളിലുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ബാക്കിയായ സാധനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. വർഷങ്ങളായി കോംപ്ലക്സിൽ കുമിഞ്ഞുകൂടി കിടന്നിരുന്ന മറ്റു മാലിന്യവും ഇക്കൂട്ടത്തിൽ പെടും.
മാലിന്യം നീക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ആരോഗ്യവകുപ്പിന് പരാതി നൽകുമെന്ന് കച്ചവടക്കാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.