പാട്ടുകുളങ്ങര സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാതെ നീങ്ങുന്ന ബസ്
പ്രിയദർശിനി സൗജന്യയാത്ര ബസുകൾ സ്റ്റോപ്പുകളിൽ നിർത്തുന്നില്ലെന്ന് പരാതി
തുറവൂർ: സൗജന്യയാത്ര പ്രഖ്യാപിച്ചതിനുശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ പലതും സ്റ്റോപ്പുകളിൽ നിർത്തുന്നില്ലെന്ന് പരാതി.
കഴിഞ്ഞദിവസം തോപ്പുംപടി ഭാഗത്തേക്കുള്ള ബസ് പാട്ടുകുളങ്ങര സ്റ്റോപ്പിൽ എത്തുന്നതിനു മുമ്പ് നിർത്തി. യാത്രക്കാർ ഓടിയടുത്തപ്പോൾ ബസ് വിട്ടു.
കൈകാണിച്ചെങ്കിലും അവഗണിച്ച് ഡ്രൈവർ ബസ് ഓടിച്ചുപോവുകയായിരുന്നു. യാത്രക്കാരെ കബളിപ്പിക്കുന്ന തരത്തിലാണ് ജീവനക്കാരുടെ പെരുമാറ്റമെന്ന് യാത്രക്കാർ പറഞ്ഞു.
സർക്കാർ അനുവദിച്ച സൗജന്യം ജീവനക്കാരുടെ നിഷേധാത്മക നിലപാടുകൊണ്ട് പ്രയോജനപ്പെടുന്നില്ലെന്ന് സ്ത്രീയാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.