പല്ലന ജലോത്സവം; വെള്ളംകുളങ്ങര, ആനാരി ചുണ്ടന്മാർ ജേതാക്കൾ

തൃ​ക്കു​ന്ന​പ്പു​ഴ: പ​ല്ല​ന​യാ​റ്റി​ൽ വ​ള്ളം​ക​ളി പ്രേ​മി​ക​ളെ ആ​വേ​ശം കൊ​ള്ളി​ച്ച 48ാമ​ത് മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക ജ​ലോ​ത്സ​വ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം ഫി​നി​ഷി​ങ് പോ​യി​ന്റ് ക​ട​ന്ന ര​ണ്ട് വ​ള്ള​ങ്ങ​ൾ ജേ​താ​ക്ക​ൾ. ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ ചെ​റു​ത​ന ജി.​എ​ൽ.​സി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ വെ​ള്ളം​കു​ള​ങ്ങ​ര ചു​ണ്ട​നും ആ​നാ​രി ബോ​ട്ട് ക്ല​ബ്ബ് തു​ഴ​ഞ്ഞ ആ​നാ​രി ചു​ണ്ട​നും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ഇ​രു​ട്ടു​കു​ത്തി വി​ഭാ​ഗ​ത്തി​ൽ സി​റ്റി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ഡാ​നി​യ​ലും തെ​ക്ക​നോ​ടി കെ​ട്ടു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ ടി.​ബി.​സി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ചെ​ല്ലി​ക്കാ​ട​നും ഫൈ​ബ​ർ വ​ള്ള​ങ്ങ​ളി​ൽ മ​ഹാ​ദേ​വി​കാ​ട് ഫൈ​ബ​ർ ചു​ണ്ട​നും ജേ​താ​ക്ക​ളാ​യി.

ജ​ലോ​ത്സ​വം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ പ​ല്ല​ന ജ​ലോ​ത്സ​വ സ​മി​തി​ക്ക് ഹോം ​മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും വ​ള്ളം​ക​ളി കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ടൂ​റി​സം വ​കു​പ്പി​ന്റെ പൂ​ർ​ണ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​ക്കു​ശേ​ഷ​മാ​ണ് വ​ർ​ണാ​ഭ​മാ​യ ജ​ല​ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ജ​ലോ​ത്സ​വ സ​മി​തി പ്ര​സി​ഡ​ന്റ് വി. ​മ​ദ​ന​ൻ പ​താ​ക ഉ​യ​ർ​ത്തി. എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​സ് ഡ്രി​ൽ ന​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി​ന്ധു ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. രാ​ജ​ൻ, വി.​കെ. നാ​ഥ​ൻ, ജി. ​ഷാ​ജി പാ​തി​രാ​മ​ണ​ലേ​ൽ, അ​നി​ല രാ​ജു, ആ​ശ രാ​മ​ച​ന്ദ്ര​ൻ, എ. ​ഷാ​ജ​ഹാ​ൻ, ആ​ർ.​കെ. കു​റു​പ്പ്, സു​ധി​ലാ​ൽ തൃ​ക്കു​ന്ന​പ്പു​ഴ, സി.​വി. രാ​ജീ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Pallana Water Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.