സനിൽകുമാർ
Posted On
date_range Updated On
date_range മദ്യവിൽപന: ഒരാൾ അറസ്റ്റിൽ
കായംകുളം: ഓപറേഷൻ തണ്ടറിന്റെ ഭാഗമായി കായംകുളം എക്സൈസ് റേഞ്ച് സംഘം പുതുപ്പള്ളി-ഗോവിന്ദമുട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം വാഹനത്തിൽ സൂക്ഷിച്ച് വിറ്റയാളെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുപ്പള്ളി ഗോവിന്ദമുട്ടം ഓണമ്പിള്ളിതറ വീട്ടിൽ സനിൽകുമാറാണ് (46) അറസ്റ്റിലായത്.
രണ്ടാംപ്രതി ഗോവിന്ദം മുട്ടം സൂര്യനിവാസിൽ സിന്ധുവിനെതിരെ കേസെടുത്തു. 8.8 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം ഹോണ്ട ഡിയോ സ്കൂട്ടർ, 300 രൂപ എന്നിവ കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ഇ. മുഹമ്മദ് മുസ്തഫ, അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ്, പ്രിവന്റീവ് ഓഫിസർ പത്മകുമാർ, സി.ഇ.ഒമാരായ അഗസ്റ്റിൻ ജോസ്, ഇമ്മാനുവൽ ജോസഫ്, രാഹുൽ കൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.