മോ​ജി​ത്ത്

യുവാവിനെ വെട്ടിപ്പരി​ക്കേൽപ്പിച്ച പ്രതി പിടിയിൽ

അ​മ്പ​ല​പ്പു​ഴ: യു​വാ​വി​നെ മാ​ര​ക​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി ത​ക​ഴി പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ കു​റു​ങ്ങാ​ട് ല​ക്ഷം വീ​ട് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന മോ​ജി​ത്ത് മോ​ഹ​ന​നെ (40) അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ഷ്ണു​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മു​ൻ വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ൽ അ​യ​ൽ​വാ​സി​യാ​യ ര​തീ​ഷി(45)​ന്റെ വീ​ട്ടി​ൽ​ക​യ​റി ക​ത്തി​ക്ക് ത​ല​യ്ക്ക് കു​ത്തി​യും ക​യ്യി​ലും ഷോ​ൾ​ഡ​റി​ലും വെ​ട്ടി​യും മാ​റി​ട​ങ്ങ​ളി​ൽ ബ്ലേ​ഡ് കൊ​ണ്ട് വ​രി​ഞ്ഞും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​തീ​ഷ് നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ മോ​ജി​ത്ത് ക​ട​ന്നു ക​ള​ഞ്ഞു. നാ​ട്ടു​കാ​ർ ര​തീ​ഷി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ​ക്കു​റി​ച്ച് ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് പു​ലി​മു​ഖം ഫെ​റി​യു​ടെ സ​മീ​പ​ത്ത് എ​ത്തി​യ​ത​റി​ഞ്ഞ് വെ​ള്ള​ത്തി​ൽ ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച മോ​ജി​ത്തി​നെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യേ​ഷ് ച​ന്ദ്ര​ൻ, എ​സ്.​ഐ​മാ​രാ​യ അ​ഭ​യ് ച​ന്ദ്, ര​ഞ്ജി​ത്, എ.​എ​സ്.​ഐ അ​ബ്ദു​ൾ സ​ലിം, സി.​പി.​ഒ അ​രു​ൺ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ജി​ത്ത് ഇ​തി​ന് മു​മ്പും അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - arrest on crime case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.