ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡി​ൽ മ​​ങ്കൊ​മ്പ്​ ജ​ങ്​​ഷ​നി​ലെ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ലോ​റി


എ.സി റോഡിൽ ചരക്ക്​ ലോറികൾ കൂട്ടിയിടിച്ചു; രണ്ടുപേർക്ക്​ പരിക്ക്

ആലപ്പുഴ: രണ്ട് ചരക്ക് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർക്ക് ഗുരുതരപരിക്ക്. സിമന്‍റ് ലോറിയുടെ ഡ്രൈവർ തെങ്കാശി ചെങ്കോട്ടായി ഇളമ്പത്തൂർ സ്വദേശി രമേഷ് (45), പൈപ്പുമായി എത്തിയ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് പുലിക്കരി വില്ലേജിൽ ഷൺമുഖന്റെ മകൻ പളനിസ്വാമി (18) എന്നിവർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച പുലർച്ച 5.30ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ തെക്കേക്കര മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുലോറികളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഒരു ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ സിമന്റ് ലോറിയുടെ മുൻഭാഗം തകർന്നതോടെ ഡ്രൈവർ രമേഷ് ക്യാബിനുള്ളിൽ കുടുങ്ങി.

ആലപ്പുഴ, തകഴി ഫയർഫോഴ്സ് സ്റ്റേഷനുകളിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് രമേഷിനെ പുറത്തെടുത്തത്. തുടർന്ന് പുളിങ്കുന്ന് പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമേഷ് നിലവിൽ ഐ.സി.യുവിൽ ചികിത്സയിലാണ്. 

Tags:    
News Summary - lorry accident news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.