അരയന്നത്തിന്റെ രൂപത്തിലുള്ള പപ്പായ

അതിശയിക്കേണ്ട..അരയന്നമല്ല; കൗതുക കാഴ്ചയായി ‘പപ്പായ’

ചേർത്തല: പച്ച അരയന്നം പപ്പായ മരത്തിൽ. കേട്ടപ്പോൾ ആദ്യം വീട്ടുകാർക്കും സംശയം. പിന്നെ സൂക്ഷിച്ചുനോക്കിയപ്പോൾ മനസ്സിലായി, അരയന്നമല്ല, അത് പപ്പായ തന്നെയാണ്. കൗതുകകരമായ ഈ കാഴ്ച മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഇരുപതാം വാർഡ് ചെത്തി, കോയിൽ പറമ്പിൽ നെൽസൺ-സിനി ദമ്പതികളുടെ വീട്ടിലാണ്. രണ്ടര വർഷം മുൻപ് മുളപ്പിച്ച പപ്പായ മരത്തിലാണ് പ്രകൃതിയുടെ ഈ കരവിരുത്. മരത്തിലെ മറ്റൊരു പപ്പായയ്ക്കാകട്ടെ മനുഷ്യന്റെ വിരലിന്റെ ആകൃതിയാണ്.

പപ്പായ മരത്തിൽ കാക്ക കുത്തുന്നത് ശ്രദ്ധയിൽപ്പെട്ട് വീട്ടുകാർ അടുത്തെത്തിയതാണ്. അപ്പോഴാണ് മുകളിൽ തൂങ്ങിക്കിടക്കുന്ന പപ്പായകളിൽ ഒന്ന് അരയന്നത്തിന്റെ രൂപത്തിൽ ശ്രദ്ധയിൽപ്പെടുന്നത്. കഴുത്ത് നീട്ടി, ചിറക് വിടർത്തി നിൽക്കുന്ന അരയന്നത്തിന്റെ അതേ രൂപം. പപ്പായ പറിച്ചെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. രണ്ട് ദിവസമായി പപ്പായ അരയന്നത്തെ കാണാൻ നിരവധി പേരാണ് ചെത്തിയിലെ ഈ വീട്ടിലേക്ക് എത്തുന്നത്.

Tags:    
News Summary - Not a Swan, But a Papaya: Unique Swan-Shaped Fruit Becomes a Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.