ഉടമ അറിയാതെ ഭൂമി മറിച്ചുവിറ്റു; 44 സെന്റ് നഷ്ടമായി വയോധിക

ചേ​ർ​ത്ത​ല: ഉ​ട​മ അ​റി​യാ​തെ വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി ഭൂ​മി മ​റി​ച്ചു​വി​റ്റെ​ന്ന പ​രാ​തി​യി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യി വ​യോ​ധി​ക​യു​ടെ നീ​തി​ക്കാ​യു​ള്ള ഓ​ട്ടം. ചേ​ർ​ത്ത​ല കൊ​ക്കോ​ത​മം​ഗ​ലം വി​ല്ലേ​ജ് പ​രി​ധി​യി​ലാ​ണ് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന 44 സെ​ന്റ് സ്ഥ​ലം ഉ​ട​മ​യ​റി​യാ​തെ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​ത്. വൈ​ക്കം ഉ​ദ​യ​നാ​പു​രം പ​രീ​ത്ത​റ വീ​ട്ടി​ൽ ശാ​ന്ത​കു​മാ​രി​യു​ടെ (70) പേ​രി​ലു​ള്ള ഭൂ​മി​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.

കു​ടും​ബ​വി​ഹി​ത​മാ​യി 1970ൽ ​ല​ഭി​ച്ച ഭൂ​മി​യാ​ണ് ഇ​ത്. 2019-20 വ​രെ മു​ട​ങ്ങാ​തെ ക​രം അ​ട​ച്ചി​രു​ന്ന ഭൂ​മി​യു​ടെ ക​രം അ​ട​യ്ക്കാ​ൻ പി​ന്നീ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം അ​റി​യു​ന്ന​ത് -ഭൂ​മി ഇ​പ്പോ​ൾ ത​ന്റെ പേ​രി​ല​ല്ല, മ​റ്റൊ​രാ​ളു​ടെ പേ​രി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. തു​ട​ർ​ന്നാ​ണ് ശാ​ന്ത​കു​മാ​രി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വ്യാ​ജ ആ​ധാ​ര​വും രേ​ഖ​ക​ളും ച​മ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. 2023 ജ​നു​വ​രി​യി​ൽ വി​ല്ലേ​ജി​ൽ​നി​ന്ന് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥ​ല​ത്തെ​ത്തി മ​ഹ​സ​ർ ത​യാ​റാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ മൂ​ന്നു​വ​ർ​ഷ​മാ​യി റ​വ​ന്യൂ ഓ​ഫി​സു​ക​ൾ, ര​ജി​സ്ട്രാ​ർ ഓ​ഫി​സ്, മ​ന്ത്രി​ത​ലം വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ല. കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന ഭൂ​മി ന​ഷ്ട​മാ​യ​തോ​ടെ വ​യോ​ധി​ക ഓ​ഫി​സു​ക​ൾ ക​യ​റി ഇ​റ​ങ്ങു​ക​യാ​ണ്. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​തെ ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത​തും, കൈ​മാ​റ്റം ന​ട​ത്തി​യ​തും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സം​ഭ​വ​ത്തി​ൽ ക​ല​ക്ട​ർ ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. വ്യാ​ജ​രേ​ഖ ച​മ​ച്ച​വ​ർ​ക്കെ​തി​രെ​യും ഇ​തി​ന് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Tags:    
News Summary - 44 Cents Land Sold Without Owner's Knowledge; Elderly Woman Defrauded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.