മാവേലിക്കര തപാൽ ഡിവിഷൻ നിർത്തലാക്കാനുള്ള തീരുമാനം റദ്ദാക്കി

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ത​പാ​ൽ ഡി​വി​ഷ​ൻ ആ​ല​പ്പു​ഴ ഡി​വി​ഷ​നി​ൽ ല​യി​പ്പി​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ തീ​രു​മാ​നം റ​ദ്ദാ​ക്കി. ല​യ​നം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നെ​ങ്കി​ലും, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ല​യ​ന നി​ർ​ദേ​ശം റ​ദ്ദാ​ക്കി​യ​താ​യി കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യെ അ​റി​യി​ച്ചു.​മാ​വേ​ലി​ക്ക​ര ത​പാ​ൽ ഡി​വി​ഷ​ൻ ആ​ല​പ്പു​ഴ ഡി​വി​ഷ​നി​ൽ ല​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി സെ​പ്റ്റം​ബ​ർ 10ന് ​കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക് ക​ത്തു​ന​ൽ​കി.

തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മാ​വേ​ലി​ക്ക​ര ത​പാ​ൽ ഡി​വി​ഷ​ൻ നി​ല​വി​ലു​ള്ള രീ​തി​യി​ൽ നി​ല​നി​ർ​ത്താ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. എം.​പി​യു​ടെ ക​ത്ത് പ​രി​ഗ​ണി​ച്ച് വി​ഷ​യം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക മ​റു​പ​ടി ല​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ന​ൽ​കി​യ ക​ത്തി​ൽ ത​പാ​ൽ വ​കു​പ്പി​ന്റെ ഭ​ര​ണ​സം​വി​ധാ​നം പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും മാ​വേ​ലി​ക്ക​ര ത​പാ​ൽ ഡി​വി​ഷ​ൻ ല​യി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​തി​ന് പി​ന്നാ​ലെ കേ​ര​ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ലെ ചീ​ഫ് പോ​സ്റ്റ്മാ​സ്റ്റ​ർ ജ​ന​റ​ൽ അ​മി​താ​ഭ് സി​ങ്ങും മാ​വേ​ലി​ക്ക​ര ത​പാ​ൽ ഡി​വി​ഷ​ൻ ല​യി​പ്പി​ക്കാ​നോ നി​ർ​ത്ത​ലാ​ക്കാ​നോ പ​ദ്ധ​തി​യി​ല്ലെ​ന്ന് എം.​പി​യെ അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Mavelikara Postal Division Merger Cancelled Following MP's Intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.