ക​മ്പ​നി​പ്പ​ടി​ക്ക​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച വി​ശ്ര​മ​കേ​ന്ദ്രം

അരൂർ വ്യവസായ കേന്ദ്രത്തിലെ സി.ഐ.ടി.യു വിശ്രമകേന്ദ്രം ത്രിശങ്കുവിൽ

അരൂർ: അരൂർ വ്യവസായ കേന്ദ്രത്തിൽ സി.ഐ.ടി.യു കയറ്റിറക്ക് തൊഴിലാളികൾക്ക് ഇപ്പോൾ പണിതുനൽകിയ വിശ്രമകേന്ദ്രം ശാശ്വതമല്ലെന്ന ആശങ്കയിൽ തൊഴിലാളികൾ. പുതുതായി നിർമിക്കുന്ന കയറ്റുമതി സ്ഥാപനത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള കേന്ദ്രം താൽക്കാലികമായി തൊഴിലാളികൾക്ക് അനുവദിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി അധികൃതരിൽനിന്ന് അറിഞ്ഞതാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്നത്. ഓഫിസിന്റെ മുന്നിൽ ബോർഡ് സ്ഥാപിക്കാനോ ഉദ്ഘാടനം നടത്താനോ കൊടി കെട്ടാനോ കമ്പനി അനുവദിക്കാത്തതാണ് കാരണം.

കയറ്റിറക്ക് തൊഴിലാളികൾക്ക് പതിറ്റാണ്ടുകളായി വ്യവസായ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിനരികിൽ വിശ്രമകേന്ദ്രം ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടപ്പോൾ പകരമായി സൗകര്യപ്രദമായ കേന്ദ്രം പണിതുനൽകാമെന്ന വ്യവസ്ഥ അംഗീകരിച്ചാണ് വിശ്രമകേന്ദ്രം മാറ്റിയതെന്ന് പറയുന്നു. പരിമിതികളോടെയാണെങ്കിലും പുതിയ സംവിധാനം തൊഴിലാളികൾക്ക് അനുവദിച്ചു. എന്നാൽ, കമ്പനി പ്രവർത്തനം ആരംഭിക്കുമ്പോൾ വ്യവസ്ഥകൾ കാറ്റിൽ പറത്തുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. ഇക്കാര്യത്തിൽ പ്രാദേശിക സി.പി.എം നേതൃത്വത്തിൽ മുറുമുറുപ്പുണ്ടായിരുന്നു.

ഒടുവിൽ തൊഴിലാളി സംഘടന എടുത്ത തീരുമാനങ്ങൾ പാർട്ടി നേതൃത്വത്തെക്കൂടി അറിയിച്ചുകൊണ്ട് പൊരുത്തപ്പെടൽ നടത്തുകയായിരുന്നെന്ന് പറയുന്നു. ഇതിനിടെ കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളി സംഘടനയുടെ നേതൃമാറ്റതർക്കങ്ങളും വിശ്രമകേന്ദ്രം നിർമാണത്തെ ബാധിക്കുമോ എന്ന ആശങ്ക തൊഴിലാളികൾ പങ്കുവെക്കുന്നു.

Tags:    
News Summary - CITU Rest House at Aroor Industrial Complex in Trishanku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.