നഷ്ടപ്പെട്ടെന്നുകരുതിയ ഓണസമ്മാനം രണ്ടുവർഷത്തിനുശേഷം കണ്ടെത്തി കേരള പൊലീസ്

കാ​യം​കു​ളം: കൈ​വി​ട്ടു​പോ​യെ​ന്ന് ക​രു​തി​യ ഓ​ണ​സ​മ്മാ​നം ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ണ്ടെ​ത്തി ഉ​ട​മ​ക്ക് കൈ​മാ​റി കേ​ര​ള പൊ​ലീ​സി​ന്റെ ഇ​ട​പെ​ട​ൽ. പു​തി​യ​വി​ള സ്വ​ദേ​ശി​നി സി​നി​യു​ടെ ന​ഷ്ട​പ്പെ​ട്ട ഫോ​ണാ​ണ് പൊ​ലീ​സി​ന്റെ നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ബി​ഹാ​റി​ൽ​നി​ന്ന് വീ​ണ്ടെ​ടു​ത്ത​ത്. ക​രി​ക്ക് വെ​ബ് സീ​രീ​സി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ താ​രം അ​നു കെ. ​അ​നി​യ​ൻ മാ​താ​വാ​യ സി​നി​ക്ക് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ വി​ല​പി​ടി​പ്പു​ള്ള ഫോ​ൺ ​വ​ട​ക്ക​ൻ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ര​ക്കി​നി​ട​യി​ലാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

സി​നി​യു​ടെ സു​പ്ര​ധാ​ന കോ​ൺ​ടാ​ക്ടു​ക​ളും നി​ര​വ​ധി ഓ​ർ​മ​ച്ചി​ത്ര​ങ്ങ​ളും അ​ട​ങ്ങി​യ ഫോ​ൺ ന​ഷ്ട​മാ​യ​ത് ഏ​റെ സ​ങ്ക​ട​ത്തി​നി​ട​യാ​ക്കി. ഉ​ത്സ​വ​സ്ഥ​ല​ത്തെ ബ​ലൂ​ൺ ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി ര​ഞ്ജ​ൻ കു​മാ​റി​ന്റെ കൈ​വ​ശ​മാ​ണ് ഫോ​ൺ കി​ട്ടി​യ​ത്. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ ബി​ഹാ​റി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​തീ​ക്ഷ കൈ​വി​ട്ട് സി​നി പു​തി​യ ഫോ​ൺ വാ​ങ്ങി. പ​ഴ​യ ഫോ​ൺ സ​ങ്ക​ട​മാ​യി അ​വ​ശേ​ഷി​ച്ചു. ​അ​ന്വേ​ഷ​ണം ഉ​പേ​ക്ഷി​ക്കാ​ൻ ചു​മ​ത​ല​ക്കാ​ര​നാ​യ ക​ന​ക​ക്കു​ന്ന് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ രാ​ഹു​ൽ ആ​ർ. കു​റു​പ്പ് ത​യാ​റാ​യി​രു​ന്നി​ല്ല. സെ​ൻ​ട്ര​ൽ എ​ക്യു​പ്‌​മെ​ന്റ് ഐ​ഡ​ന്റി​റ്റി ര​ജി​സ്റ്റ​റി​ൽ ഫോ​ൺ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് വ​ഴി​ത്തി​രി​വാ​യി. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം പാ​റ്റ്ന പ​രി​ധി​യി​ൽ ഫോ​ൺ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​തി​ന്റെ അ​ല​ർ​ട്ടും കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​നും പൊ​ലീ​സി​ന് ല​ഭി​ച്ചു.

വി​വ​രം പാ​റ്റ്ന പൊ​ലീ​സി​ന് കൈ​മാ​റി. ഇ​വ​രു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​ൽ ര​ന്ത്ജ​ൻ വ​ല​യി​ലാ​യി. ഗ​ത്യ​ന്ത​ര​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ബീ​ഹാ​റി​ൽ​നി​ന്ന് ക​ന​ക​ക്കു​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി ഫോ​ൺ ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യി. ഫോ​ൺ കി​ട്ടി, സ്റ്റേ​ഷ​നി​ലേ​ക്ക് വ​ര​ണ​മെ​ന്ന് പൊ​ലീ​സി​ന്റെ ഫോ​ൺ കാ​ൾ ഒ​രാ​ഴ്ച മു​മ്പ് എ​ത്തി​യ​പ്പോ​ൾ കു​ടും​ബ​ത്തി​ന് വി​ശ്വ​സി​ക്കാ​നാ​യി​ല്ലെ​ന്ന് അ​നു കെ. ​അ​നി​യ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു.

​പൊ​ലീ​സി​ൽ​നി​ന്നു​ണ്ടാ​യ മി​ക​ച്ച അ​നു​ഭ​വം പ​ങ്കു​വെ​ച്ചു​ള്ള കു​റി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ത​രം​ഗ​മാ​യി. ക​ന​ക​ക്കു​ന്ന് പൊ​ലീ​സി​ന്റെ പ്ര​ശം​സ​നീ​യ മാ​തൃ​ക​ക്ക് വ​ലി​യ ക​യ്യ​ടി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​ത്.

Tags:    
News Summary - Kerala Police Find Onam Gift Thought Lost After Two Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.