ചെങ്ങന്നൂര്‍ സ്വദേശിനിയായ നഴ്‌സ് കുവൈത്തില്‍ നിര്യാതയായി

കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിനി ഷൈനി തോമസ് (54) കുവൈത്തിൽ നിര്യാതയായി. കുവൈത്തിലെ ജഹ്റ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

ചെവ്വാഴ്ച രാത്രി അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷൈനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനോജ് ആണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്. ഇവര്‍ വിദേശത്ത് പഠിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Nurse from Chengannur passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.