റെ​സ്ക്യൂ ബോ​ട്ട് ഉ​ൾ​പ്പെ​ടെ ബോ​ട്ടു​ക​ൾ പാ​ണാ​വ​ള്ളി സ്റ്റേ​ഷ​നി​ൽ

പാണാവള്ളിയിലെ ബോട്ടുകൾക്ക്​ ഫിറ്റ്നസ് ഇല്ല; വ്യാപക പരാതി

പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി​യി​ൽ സ​ർ​വി​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബോ​ട്ടു​ക​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ല. പെ​രു​മ്പ​ളം തെ​ക്കെ മു​ണ്ട​ക്ക​ൽ ടി.​പി. ഷി​ബു​വി​ന് വി​വ​രാ​വ​കാ​ശ പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഈ ​വി​വ​രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പാ​ണാ​വ​ള്ളി ബോ​ട്ട് സ്റ്റേ​ഷ​നി​ലെ ഒ​മ്പ​ത് ബോ​ട്ടു​ക​ളു​ടെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി​ക​ളാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഫി​റ്റ്ന​സ് പു​തു​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലു​ള്ള​ത്. ബോ​ട്ടു​ക​ളി​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും വ​ള​രെ നാ​ളു​ക​ളാ​യി അ​ത് കാ​ണാ​റി​ല്ലാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ച​വി​ട്ടി​ക്ക​യ​റാ​നു​പ​യോ​ഗി​ക്കു​ന്ന ​ജോ​ലി​പോ​ലും ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ ബോ​ട്ടു​ക​ൾ ഇ​വി​ടെ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന പ​രാ​തി​യു​ണ്ട്.

Tags:    
News Summary - No fitness For boats in Panavalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.