അപകട ഭീഷണിയായ പാലത്തിലെ കുഴികൾ
യാത്രക്കാർക്ക് ഭീഷണിയായി പാലത്തിലെ കുഴികൾ
അരൂർ: അരൂർ-കുമ്പളം പാലത്തിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. വലുതും ചെറുതുമായ കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി.
പാലത്തിന്റെ ജോയിൻറ് ഗ്യാപുകൾ വീണ്ടും പൊട്ടി തകർന്നു. മധ്യഭാഗത്ത് പലയിടങ്ങളിലായി കോൺക്രീറ്റും അടർന്ന് വലിയ ഗട്ടറുകൾ രൂപം കൊണ്ടിട്ടുണ്ട്. നൂറുകണക്കിനു വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന പാലത്തിലെ ഗട്ടറുകൾ ദുരന്ത ഭീതി ഉയർത്തിയിട്ടും അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി കുമ്പളം ടോൾ പ്ലാസയിൽ റോഡിനും പാലത്തിൽ യാത്ര ചെയ്യുന്നതിനും ലക്ഷങ്ങൾ പ്രതിദിനം ടോൾ പിരിച്ചെടുത്തിട്ടും യഥാസമയം പാലത്തിലെ അപകടകെണികൾ നീക്കം ചെയ്യാൻ ദേശീയപാത അധികൃതർ ശ്രമിക്കുന്നില്ല. വർഷങ്ങൾക്കു മുൻപ് പാലത്തിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ലോറിയും ജീപ്പുമടക്കം പാലത്തിന്റെ കൈവരി തകർത്ത് കായലിൽ വീണിട്ടുണ്ട്. പാലത്തിൽ രാത്രികാലത്ത് സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും പ്രശ്നമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.