വായനദിനാചരണം

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷ പഠനകേന്ദ്രത്തിന്‍റെ വായനമാസാചരണത്തിന്‍റെ ഭാഗമായി അങ്ങാടിക്കൽ എസ്.സി.ആർ.വി ട്രെയ്​നിങ്​ സ്കൂളിൽ വായനദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും രാജകുമാരി എൻ.എസ്.എസ് കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. ടി.എ. സുധാകരക്കുറുപ്പ് ഉദ്​ഘാടനം ചെയ്തു. അങ്ങാടിക്കൽ എസ്.സി.ആർ.വി ടി.ടി.ഐ മാനേജർ കെ. രാധാകൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. എം.എസ്. അജയ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ എൽ.പി. രേഖ, കെ.ആർ. പ്രഭാകരൻനായർ ബോധിനി, വി. സുരേഷ്, ഗിരീഷ് ഇലഞ്ഞിമേൽ, എൻ.ജി. മുരളീധരക്കുറുപ്പ്, കല്ലാർ മദനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.