കൊന്ന് കുഴിച്ചു മൂടി; ചേർത്തലയിൽ നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയിൽ അമ്മയുടെ മൊഴി
ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയിൽ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന് അമ്മ പൊലീസിന് മൊഴി നൽകി. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും യുവതി മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയിലാണ്.
രണ്ട് കുട്ടികളുടെ അമ്മയായ യുവതി മൂന്നാമത്തെ കുഞ്ഞിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പ്രസവിച്ചത്. പ്രസവ ശേഷം 31ന് ആശുപത്രി വിട്ടെങ്കിലും ഇവർക്കൊപ്പം കുഞ്ഞുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കർമാരാണ് ജനപ്രതിനിധികളെയും പിന്നീട് ചേർത്തല പൊലീസിലും വിവരം അറിയിച്ചത്.
സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ആദ്യം മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ വളർത്താൻ കൊടുത്തുെവന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. അതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി സമ്മതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.