ആലപ്പുഴ: ഡി.ജെ പാർട്ടിയുമായി പുതുവത്സരം ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. വാഗമണ്ണിൽ ‘മിസ്റ്റി നൈറ്റ്സ് 2023’ പേരിൽ നടത്തുന്ന പരിപാടിക്കു പുറമെ ആഡംബര കപ്പൽ നെഫ്രറ്റിറ്റിയിലും പുതുവത്സര രാവ് ആഘോഷിക്കാൻ അവസരമൊരുക്കും.
31നു രാത്രി ഒമ്പതു മുതൽ ജനുവരി ഒന്നിന് പുലർച്ച 12.30 വരെയാണ് ആഘോഷം. ആഡംബര കപ്പൽ നെഫ്രറ്റിറ്റിയിൽ 31ന് രാത്രി എട്ടു മുതൽ ജനുവരി ഒന്നിന് പുലർച്ച ഒന്നുവരെയാണ് ആഘോഷ പരിപാടി. കൊച്ചിയിൽനിന്നാണ് കപ്പൽയാത്ര ആരംഭിക്കുന്നത്. ഉല്ലാസയാത്രയിലൂടെ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി ബജറ്റ് സെല്ലിന്റെ പ്രവർത്തനം. ഡിസംബറിൽ മാത്രം ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നായി ഗവിയിലേക്ക് 17 ട്രിപ് നടത്തി.
ജനുവരിയിലും 14 ട്രിപ് നടത്താനാണ് ശ്രമിക്കുന്നത്. ആലപ്പുഴ ഡിപ്പോയിൽനിന്ന് 1,700 രൂപയാണ് ഗവിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. മാവേലിക്കര, ഹരിപ്പാട് ഡിപ്പോകളിൽനിന്ന് ഓരോ ബസ് വീതമാണ് വാഗമണ്ണിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. സൂപ്പർ ഫാസ്റ്റിന് 2,300 രൂപയും സൂപ്പർ ഡീലക്സിന് 2,400 രൂപയുമാണ് ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്ക്. വിവരങ്ങൾക്ക്: 98464 75874.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.