Posted On
date_range Updated On
date_range നെഹ്റുട്രോഫി; ആനവണ്ടിയിലെത്തി വള്ളംകളി കാണാം
ആലപ്പുഴ: ആനവണ്ടിയിലെത്തി വള്ളംകളി കാണാൻ അവസരം ഒരുക്കുന്നു. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വഴിയാണ് വിവിധ ജില്ലകളിൽനിന്ന് സൗകര്യമൊരുക്കിയിട്ടുള്ളത്. ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ 500, 1000 രൂപയുടെ ടിക്കറ്റുകൾ ലഭ്യമാകും.
സെപ്റ്റംബർ നാലിന് രാവിലെ 11ന് നെഹ്റുട്രോഫി ജലമേളയുടെ പവിലിയനു സമീപം ബസ് എത്തുന്നവിധമാണ് ക്രമീകരണം. പവിലിയന് 100മീറ്റർ അടുത്തുവരെ കെ.എസ്.ആർ.ടി.സി ബസ് എത്തും. കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകരും സബ് കലക്ടർ സൂരജ് ഷാജിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
ഇതോടെയാണ് കെ.എസ്.ആർ.ടി.സിയിൽ എത്തുന്നവർക്കും വള്ളംകളിയുടെ സീറ്റ് ഉറപ്പായത്. ഇതിനൊപ്പം ആലപ്പുഴ ഡിപ്പോയിൽ ടിക്കറ്റ് കൗണ്ടറും സജ്ജീകരിക്കും.
ജലോത്സവത്തിന് ഒരുദിവസം മുമ്പുവരെ ടിക്കറ്റ് ബുക്ക്ചെയ്യാൻ സൗകര്യമുണ്ട്. ഫോൺ: 9846475874, 9947110905.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.