അരൂർ കായൽക്കരയിൽ തള്ളിയ വഞ്ചിയുടെ ഫൈബർ ഗ്ലാസ് മോൾഡ്
അരൂർ: കൈതപ്പുഴ കായൽ കരയിൽ അരൂരിലെ പഴയ പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ബോട്ട് ജെട്ടിയിൽ വഞ്ചിയുടെ മോൾഡ് തള്ളിയത് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായി.
ഫൈബർ ഗ്ലാസിൽ വഞ്ചികൾ നിർമിക്കുന്നതിന് ഉണ്ടാക്കിയ മോൾഡ് ആണ് മാസങ്ങളായി ഇവിടെ കിടക്കുന്നത്.കായംകുളം,കൊല്ലം എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് പോകാനുള്ള ചെറിയ ഫിഷിങ് ബോട്ടുകൾ വാഹനങ്ങളിൽ കൊണ്ടുവന്ന് കായലിലേക്ക് ഇറക്കുന്നതിനുള്ള റാമ്പിലാണ് വള്ളത്തിന്റെ മോൾഡ് തടസമായി കിടക്കുന്നത്.
ഫിഷറീസ് വകുപ്പ് അധികൃതരോ അരൂർ ഗ്രാമപഞ്ചായത്ത് അധികാരികളോ മോൾഡ് തള്ളിയവരെ കണ്ടെത്തി,കായൽ തീരത്ത് നിന്ന് ഇത് ഒഴിവാക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.