അനന്ദു
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുന്നപ്ര തെക്ക് രണ്ടുതൈയ്യിൽ വെളിവീട്ടിൽ അനന്ദുവിനെയാണ് (24) സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. വണ്ടാനം മെഡിക്കൽ കോളജിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പ്രതി ഇവിടെയെത്തിയ 14കാരിയുമായി പരിചയത്തിലായി. തുടർന്ന് ആലപ്പുഴ ബീച്ചിലും പരിസരത്തും വെച്ച് പീഡിപ്പിക്കുകയായിരുന്നു. സൗത്ത് സി.ഐ കെ. ശ്രീജിത്ത്, പൊലീസുകാരായ സുരേഷ്, മോഹൻ കുമാർ,വിപിൻ ദാസ്, ശ്യം എന്നിവർ നേതൃത്വം നൽകി. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.