ആലപ്പുഴ കെ-9 സ്ക്വാഡിലെ സീനിയർ ഡോഗ് ലിഡോക്ക് ജില്ല പൊലീസ് ആസ്ഥാനത്ത് നൽകിയ യാത്രയയപ്പ്
ആലപ്പുഴ: പൊലീസ് നായ് ലിഡോക്ക് ഇനി വിശ്രമജീവിതം. ഒമ്പതുവർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കൽ. ആലപ്പുഴ കെ-9 സ്ക്വാഡിലെ സീനിയർ ഡോഗിന് തൃശൂർ കേരള പൊലീസ് അക്കാദമിയിൽ ‘വിശ്രാന്തി’ എന്ന പേരിൽ റിട്ടർയർമെന്‍റ് ഹോം ഒരുക്കിയിട്ടുണ്ട്. സര്‍വിസ് പൂര്‍ത്തിയാക്കിയ നായ്ക്കൾക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി.
ട്രാക്കർ വിഭാഗത്തിൽപെട്ട നായയാണ് ലിഡോ. 2014, 2018 വർഷങ്ങളിൽ സ്റ്റേറ്റ് മീറ്റിൽ മെഡൽ ജേതാവാണ്. ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങ് ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമാൻഡന്‍റ് വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അസി. കമാൻഡന്‍റ് സുദർശനൻ, ഡോഗ് സ്‌ക്വാഡ് ഇൻചാർജ് എസ്.ഐ ജോർജുകുട്ടി, ഹാൻഡിലർമാരായ ഹരികുമാർ, ശ്രീകാന്ത്, തോമസ് ആന്റണി, ശ്യാംലാൽ, നിധിൻ പ്രബാഷ്, അഖിൽ സോമൻ, രാഹുൽ, അഖിൽ, ജയപ്രസാദ് അഭിനന്ദ്, പ്രശാന്ത് ലാൽ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.