അറസ്റ്റിലായ ആർ.എസ്.എസ് ചേർത്തല അരീപ്പറമ്പ്​ മണ്ഡല കാര്യവാഹ്​ കടക്കരപ്പള്ളി പടിഞ്ഞാറെ ഇടത്തറ വീട്ടിൽ വിപിൻ. കൊല്ലപ്പെട്ട എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. ഷാൻ

ഷാൻ വധം: പ്രതികളെ സേവാഭാരതി ആംബുലൻസിൽ രക്ഷപ്പെടാൻ സഹായിച്ച ആർ.എസ്​.എസ്​ മണ്ഡല കാര്യവാഹക്​​ അറസ്റ്റിൽ

ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. ഷാനിനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്​.എസ്​ മണ്ഡല കാര്യവാഹക് അറസ്റ്റിൽ. ​ചേർത്തല അരീപ്പറമ്പ്​ മണ്ഡല കാര്യവാഹ്​ കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറെ ഇടത്തറ വീട്ടിൽ വിപിനെ​ (34) ആലപ്പുഴ ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലാണ്​​ പിടികൂടിയത്​. ഷാൻ വധക്കേസിലെ പ്രധാന പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടാനും ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്തതിനുമാണ്​ ഇയാളെ അറസ്റ്റ്​ ചെയ്തത്​.

കഴിഞ്ഞമാസം 18ന്​ രാത്രി 7.30ന്​​ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്​ഷനിലാണ്​ വീട്ടിലേക്ക്​ സ്​കൂട്ടറിൽ പോവുകയായിരുന്ന എസ്​.ഡി.പി.ഐ നേതാവ്​ അഡ്വ. കെ.എസ്​. ഷാനിനെ (38) പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്​ത്തിയശേഷം കാറിലെത്തിയ അഞ്ചംഗസംഘം വെട്ടിക്കൊന്നത്​. ഇതിനുശേഷം നേരിട്ട്​ പങ്കാളികളായ പ്രതികളെ ആംബുലൻസിൽ കടക്കാൻ സഹായിക്കുകയും വാഹനത്തിനുമുന്നിൽ ബൈക്കിൽ വഴികാട്ടിയായി സഞ്ചരിച്ച്​ ചേർത്തല താലൂക്ക്​ ഓഫിസിലേക്ക്​ എത്തിച്ചത്​ അടക്കമുള്ള കാര്യങ്ങൾ നടത്തിയത്​ വിപിനാണെന്ന്​ പൊലീസ്​ പറഞ്ഞു.

ഇതോടെ, ഷാൻ വധക്കേസിൽ അറസ്​റ്റിലായ പ്രതികളുടെ എണ്ണം 18 ആയി. ഗൂഢാലോചനയിൽ പങ്കാളികളായ രണ്ടുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട്​.

Tags:    
News Summary - KS Shan murder: RSS leader arrested for helping accused to escape in Seva Bharati ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.