സെൻസസ് 2027: സംസ്ഥാനത്ത് ആദ്യമായി ഒന്നാം ഘട്ടം പൂർത്തിയാക്കി കുട്ടനാട് താലൂക്ക്

ആ​ല​പ്പു​ഴ: സെ​ൻ​സ​സ് 2027ന്റെ ​ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ ഹൗ​സ് ലി​സ്റ്റി​ങ്ങും ഹൗ​സി​ങ്​ സെ​ൻ​സ​സും സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി കു​ട്ട​നാ​ട്​ താ​ലൂ​ക്ക്. ജൂ​ലൈ 30നാ​ണ്​ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ജൂ​​ലൈ 26ന്​ ​ത​ന്നെ കു​ട്ട​നാ​ട്​ താ​ലൂ​ക്കി​ൽ പൂ​ർ​ത്തി​യാ​യി. ഇ​തോ​ടൊ​പ്പം മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യും 26ന്​ ​ത​ന്നെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി. സം​സ്ഥാ​ന​ത്തെ 78 താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ൽ​നി​ന്ന് ഒ​ന്നാം​ഘ​ട്ട സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ദ്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ താ​ലൂ​ക്ക് എ​ന്ന സ​വി​ശേ​ഷ നേ​ട്ട​മാ​ണ് കു​ട്ട​നാ​ട് താ​ലൂ​ക്ക് സ്വ​ന്ത​മാ​ക്കി​യ​ത്.

ന​ഗ​ര​സ​ഭ മേ​ഖ​ല​ക​ളി​ൽ മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യും ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. സം​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ൽ സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫി​സ​ർ​മാ​രാ​യി ത​ഹ​സി​ൽ​ദാ​ർ​മാ​രും ന​ഗ​ര​സ​ഭാ മേ​ഖ​ല​ക​ളി​ൽ അ​ത​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ ആ​കെ 320 ഹൗ​സ് ലി​സ്റ്റി​ങ്​ ബ്ലോ​ക്കു​ക​ൾ (എ​ച്ച്.​എ​ൽ.​ബി) ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കാ​യ​ലും ക​ര​യും ഇ​ട​ക​ല​ർ​ന്ന​തും ഗ​താ​ഗ​ത-​ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യി വെ​ല്ലു​വി​ളി നി​റ​ഞ്ഞ​തു​മാ​യ പ്ര​ദേ​ശ​മാ​യി​ട്ടും എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ചാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫി​സ​ർ, മേ​ൽ​നോ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ, മ​റ്റ് ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ന​ട​ത്തി​യ ആ​ത്മാ​ർ​ഥ​വും ഏ​കോ​പി​ത​വു​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഫ​ല​മാ​ണ് ഈ ​വി​ജ​യം. ഈ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ പി. ​കെ. സൗ​മ്യ, താ​ലൂ​ക്ക് ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ർ, മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി മേ​ഘ മേ​രി കോ​ശി, മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫി​സ​റും ക​ല​ക്ട​റു​മാ​യ ഷാ​ജി വി. ​നാ​യ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - സെൻസസ് 2027: സംസ്ഥാനത്ത് ആദ്യമായി ഒന്നാം ഘട്ടം പൂർത്തിയാക്കി കുട്ടനാട് താലൂക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.