ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണം

ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചു

ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഗേള്‍സ് ഹൈസ്കൂളിന് എതിര്‍വശത്തെ അനുഗ്രഹ ഹോട്ടല്‍, കളര്‍കോട് വാര്‍ഡിലെ സാഫ്റോണ്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

അനുഗ്രഹ ഹോട്ടലില്‍നിന്ന് പഴകിയതും പൂത്തതുമായ നാരങ്ങ അച്ചാര്‍, പഴകിയ ന്യൂഡില്‍സ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്, പഴകിയ ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിച്ചത്, പ്ലാസ്റ്റിക് ജാറില്‍ വറുത്ത ചിക്കന്‍, പ്ലാസ്റ്റിക് കണ്ടെയ്നറില്‍ കോളിഫ്ലവര്‍ മാവില്‍ മുക്കി വറുത്തത് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്, പ്ലാസ്റ്റിക് കണ്ടെയ്നറില്‍ ചിക്കന്‍ കറി ഫ്രീസറില്‍, സ്റ്റീല്‍ ബെയ്സനില്‍ പഴകിയ ബിരിയാണിച്ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് എന്നിവയാണ് കണ്ടെടുത്തത്.

സ്ഥാപനം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. സാഫ്റോണ്‍ ഹോട്ടലില്‍നിന്ന് പഴകിയ നെയ്ച്ചോറ്, ബീഫ്കറി, പഴകിയ ചിക്കന്‍ ഗ്രേവി, പഴകിയ മയോണൈസ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് എന്നിവ പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എച്ച്.ഐ. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജെ.എച്ച്.ഐമാരായ എസ്. സതീഷ്, ബി. ശാലിമ, ഷബീന അഷ്റഫ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Inspection in hotels; stale food Caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.