Posted On
date_range Updated On
date_range തെരുവ് നായ്ക്കളെ തൊട്ടാൽ ഡൽഹിയിൽനിന്ന് വിളിയെത്തും
നഗരത്തിലെ വിവിധ വാർഡുകളിൽ തെരുവുനായ് ശല്യത്തെക്കുറിച്ച് ശബ്ദിച്ചാൽ ഡൽഹിയിൽനിന്ന് വിളിയെത്തുമെന്ന് പരാതി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ്. കവിതയാണ് പരാതി ഉന്നയിച്ചത്. തെരുവ് നായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കുന്നവരെ ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു.
ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ തനിക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയെത്തി. ഡൽഹിയിൽനിന്നാണ് ആദ്യ ഫോൺകോൾ വന്നത്. കൂടാതെ പിറ്റേദിവസം ഏഴോളംപേർ നേരിട്ടുമെത്തി. മൃഗസ്നേഹികളായ 150 പേർ ഒപ്പിട്ട പരാതികളുമുണ്ടായിരുന്നു. ഇതിനാൽ തെരുവ് നായ്ക്കൾക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.