നിർമാണത്തിലിരുന്ന ഹൗസ്ബോട്ട് കത്തിനശിച്ചു

മുഹമ്മ: നിർമാണത്തിലിരുന്ന പ്രവാസിയുടെ ഹൗസ്ബോട്ട് കത്തിനശിച്ചു. ആളപായമില്ല. ആലപ്പുഴ തോണ്ടൻ കുളങ്ങര കൊച്ചുപറമ്പിൽ പ്രദീപിന്‍റെ ഉടമസ്ഥതയിലുള്ള ഹൗസ്ബോട്ട് കത്തിനശിച്ചത്.

മുഹമ്മ കായിപ്പുറം ജെട്ടിയിൽ വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം. നാലു മുറികൾ ഉള്ള ഹൗസ്ബോട്ടിന്‍റെ അവസാനഘട്ട പണി നടന്നു വരുകയായിരുന്നു. ഇന്‍റീരിയൽ ഡെക്കറേഷനിടെ തീപ്പൊരി വീണ് കത്തുപിടിക്കുകയായിരുന്നു.

തീ പടർന്ന ഉടനെ സമീപത്ത് കക്ക കഴുകിയിരുന്ന കിളിയം വെളി രാധാകൃഷ്ണൻ, തൈപറമ്പ് ബൈജു, രതീഷ് കണിയാംപറമ്പ് എന്നിവർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു തീ അണക്കാൻ ശ്രമിച്ചത് ഹൗസ്ബോട്ടിലുണ്ടായിരുന്നവർക്ക് രക്ഷയായി.ചേർത്തലയിൽനിന്ന് അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റും മുഹമ്മ പൊലീസും റെസ്ക്യൂ ബോട്ടും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഏകദേശം 90 ലക്ഷം രൂപയുടെ നഷ്ടമാണ് ഉടമക്ക് ഉണ്ടായത്.

Tags:    
News Summary - Houseboat under construction burnt down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.