Posted On
date_range Updated On
date_range ഒടുവിൽ രണ്ടാംറാങ്കുകാരന്‍ ജോലികിട്ടി; നിയമന ഉത്തരവിറങ്ങി
ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിലെ താൽക്കാലിക ഫിസിയോതെറപ്പി നിയമന വിവാദത്തിനൊടുവിൽ രണ്ടാംറാങ്കുകാരന്‍ ജോലികിട്ടി. മാനദണ്ഡം പാലിക്കാതെ റാങ്ക്ലിസ്റ്റ് മറികടന്ന് മറ്റൊരാളെ നിയമിച്ചതിനെതിരെ നൽകിയ പരാതിക്കൊടുവിലാണ് രണ്ടാംറാങ്കുകാരനും ഫിസിയോതെറപ്പിസ്റ്റുമായ ആഷിഖ് ഹൈദർ അലിക്ക് ജോലികിട്ടിയത്. ശനിയാഴ്ച മുതൽ ജോലിക്ക് ഹാജരാകണമെന്നുകാണിച്ച് ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. ജെ. ബോബൻ ഉത്തരവിറക്കി. റോഡ് അപകടവുമായി ബന്ധപ്പെട്ട് നിലവിലെ ഫിസിയോതെറപ്പിസ്റ്റ് അവധിയിൽ പ്രവേശിച്ച സാഹചര്യത്തിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനമെന്നും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.