ട്രെയിനിലെ ഫോൺ മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ: ട്രെയിൻ യാത്രക്കാരന്റെ പാൻസിന്റെ പോക്കറ്റിൽ നിന്നു വിലകൂടിയ മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതിയെ ആലപ്പുഴ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് ഡെറാഡൂൺ ജില്ലയിലെ ധാക്രിണി സ്വദേശി ഷാറൂഖ് (20) ആണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്.

ആഗസ്റ്റ് 30ന് പുലർച്ചെ 3.30നും 4.30നും ഇടയിൽ ഡൽഹി-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിലെ എസ്-1 കോച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സ്വദേശിയുടെ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന 57,000 രൂപ വിലമതിക്കുന്ന ഫോണാണ് പ്രതി കവർന്നത്. ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. ബിജോയ് കുമാറിന്റെ നേതൃത്വത്തിൽ ജി.എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഒ പ്രജിത്ത്, സി.പി.ഒ മാർട്ടിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി മൊബൈൽ ഫോൺ വീണ്ടെടുത്തത്.

Tags:    
News Summary - Accused arrested for stealing phone on train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.