representational image
അമ്പലപ്പുഴ: പാചകത്തിനിടെ ഗ്യാസ് ചോർന്ന് തീ പടർന്നു. പുന്നപ്ര തെക്കുപഞ്ചായത്ത് ഏഴാം വാർഡിൽ വാരിടിതയ്യിൽ വീട്ടിൽ വാടകക്കാരായ അനിൽ -ബീന ദമ്പതികളുടെ വീട്ടിലാണ് സംഭവം.
ഗ്യാസ് സ്റ്റൗവിലും സമീപത്തെ മേശയിലും വീട്ടുപകരണങ്ങളിലും തീ പടർന്നതോടെ സമീപവാസികൾ വെള്ളം ഒഴിച്ച് അണച്ചു. വിവരം അറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയെങ്കിലും റോഡിന്‍റെ വീതിക്കുറവ് തടസ്സമായി. തീപടർന്നപ്പോൾ അനിലും ബീനയും രണ്ടു മക്കളും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.