ക​ല്യാ​ണ​പ്പ​ന്ത​ലി​ലെ മ​ന്ത്രി എം. ​ലി​ജു​വി​ന്റെ നൃ​ത്തം

കല്യാണപ്പന്തലിൽ പാട്ടിനൊത്ത് ചുവടുവെച്ച് മന്ത്രി എം. ലിജു; വൈ​റ​ലാ​യി മന്ത്രിയുടെ നൃത്ത വീഡിയോ

കാ​യം​കു​ളം: ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളു​ടെ ഗാം​ഭീ​ര്യ​മി​ല്ലാ​തെ ക​ല്യാ​ണ​വീ​ട്ടി​ൽ വ​ധു​വി​നൊ​പ്പം മൈ​ലാ​ഞ്ചി പാ​ട്ടി​ന് ചു​വ​ടു​വെ​ച്ച മ​ന്ത്രി എം. ​ലി​ജു​വി​ന്റെ ദൃ​ശ്യം വൈ​റ​ലാ​യി. കാ​യം​കു​ളം എ​രു​വ ചേ​പ്പാ​ട്ട് പ​റ​മ്പി​ൽ അ​ഷ്റ​ഫി​ന്റെ മ​ക​ൾ റാ​ബി​യ​യു​ടെ വി​വാ​ഹാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന മൈ​ലാ​ഞ്ചി ച​ട​ങ്ങി​ലാ​ണ് നാ​ടി​നെ​യാ​കെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി മ​ന്ത്രി​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ർ​പ്രൈ​സ് ഡാ​ൻ​സ്.

​വ​ധു​വി​ന്റെ വ​സ​തി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഒ​പ്പം അ​തി​ഥി​യാ​യെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ഈ ​സ​മ​യം സ്റ്റേ​ജി​ൽ മൈ​ലാ​ഞ്ചി ച​ട​ങ്ങ് ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടേ​ക്ക് എ​ത്തി​യ മ​ന്ത്രി നാ​ട​ൻ മൈ​ലാ​ഞ്ചി​പ്പാ​ട്ടി​ന്റെ താ​ള​ത്തി​നൊ​ത്ത് ചു​വ​ടു​ക​ൾ വെ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​പ്പം കൂ​ടി. മ​ന്ത്രി​യു​ടെ വ​ക അ​പ്ര​തീ​ക്ഷി​ത ഡാ​ൻ​സി​ന് സ​ദ​സി​ൽ നി​ന്നും വ​ലി​യ കൈ​യ​ടി​യാ​ണ് ഉ​യ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ​ ച​ട​ങ്ങി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് ത​രം​ഗ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

‘ജ​ന​ങ്ങ​ളു​ട മ​ന്ത്രി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ര​ണ്ടാം​കു​റ്റി ദേ​ശ​ത്തി​ന​കം ഗ്രീ​ൻ പാ​ല​സി​ൽ സ​ത്താ​ർ കു​ഞ്ഞി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷി​യാ​സാ​യി​രു​ന്നു വ​ര​ൻ. വ്യാ​ഴാ​ഴ്ച ഒ​യാ​സി​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു വി​വാ​ഹം.

Tags:    
News Summary - Minister M. Liju dances to the music at the wedding tent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.