മലയാറ്റൂര്‍ കെ.എസ്.ഇ.ബി കടവിന് സമീപം കണ്ടെത്തിയ കോവിഡ് വൈറസിെൻറ ആകൃതിയിലുള്ള പുഷ്പം
Posted On
date_range Updated On
date_range പേടിക്കേണ്ട, ഇത് കോവിഡ് ഫ്ലവർ
മലയാറ്റൂര്‍: ലോകം മുഴുവൻ കോവിഡ് വീണ്ടും പടർന്നുപിടിക്കുമ്പോൾ കോവിഡ് വൈറസിെൻറ രൂപസാദൃശ്യത്തില്‍ പുഷ്പം വിടര്‍ന്നത് കൗതുകമായി.
മലയാറ്റൂര്‍ കെ.എസ്.ഇ.ബി കടവിനുസമീപം പെരിയാറിെൻറ തീരെത്ത മരത്തിലാണ് പൂവ് വിരിഞ്ഞത്.
കര്‍ഷകസമിതി പ്രസിഡൻറും മുന്‍ പഞ്ചായത്ത് അംഗവുമായ ജോയ് മുട്ടന്തൊട്ടിയാണ് പുഷ്പത്തിെൻറ ചിത്രം പകർത്തിയത്. പേരോ വര്‍ഗമോ അറിയാത്ത പൂക്കൾ 12 അടി ഉയരമുള്ള മരത്തിലാണ് വിരിഞ്ഞത്. നൂറോളം പൂക്കൾ ഈ മരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.