ആഷ്ലിൻ അലക്സാണ്ടറെ എച്ച്. സലാം എം.എൽ.എ അനുമോദിക്കുന്നു
ആലപ്പുഴയുടെ മിന്നൽതാരത്തിന് അനുമോദനം
ആലപ്പുഴ: ജില്ലയുടെ അതിവേഗ ഓട്ടക്കാരന് ലിയോ അത്ലറ്റിക് അക്കാദമിയുടെ അനുമോദനം. ഭോപ്പാലിൽ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് മീറ്റിൽ നൂറ് മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ലിയോ തേർട്ടീന്ത് സ്കൂൾ പ്ലസ് ടു വിദ്യാർഥി ആഷ്ലിൻ അലക്സാണ്ടറിനെയാണ് അനുമോദിച്ചത്. ലിയോ അത്ലറ്റിക് അക്കാദമിയിൽ പരിശീലനം നടത്തുന്ന ആഷ്ലിൻ 10.68 സെക്കൻഡിലാണ് എതിരാളികളെ പിന്നിലാക്കി 100 മീറ്ററിൽ വെന്നിക്കൊടി പാറിച്ചത്. അനുമോദന സമ്മേളനം എച്ച് സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ലിയോ തേർട്ടീന്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ അക്കാദമി സെക്രട്ടറി എബി സാമുവൽ അധ്യക്ഷനായി. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു കായിക താരങ്ങൾക്ക് ആദരവ് സമർപ്പിച്ചു. സ്കൂൾ മാനേജർ ഫാ. സോളമൻ ചാരക്കാട്ട്, ഒളിമ്പ്യൻ മനോജ് ലാൽ, ജില്ല അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ. കെ. പ്രതാപൻ, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ് കുമാർ, പി.ജെ. യേശുദാസ് എന്നിവർ സംസാരിച്ചു. പരിശീലകരായ സെബാസ്റ്റ്യൻ വർഗീസ്, ഡോ.എബി സാമുവൽ, ഷാജഹാൻ കെ. ബാവ, കിരൺ എബ്രഹാം, ജോസഫ് ആന്റണി, ആന്റണി ഫെർണാണ്ടസ്, ജോൺസൺ ലൂയിസ്, കിരൺ ജയിംസ് എന്നിവരെ എച്ച്. സലാം എം.എൽ.എ ആദരിച്ചു. ആഷ്ലിന്റെ മാതാപിതാക്കളായ അലക്സാണ്ടർ, ജാൻസി എന്നിവർ പങ്കെടുത്തു. കെ. ഷാജഹാൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.