മരുന്ന്​ ക്ഷാമം: പരിഹരിക്കാൻ നടപടി; ഇല്ലാത്തവയുടെ പട്ടിക ആവശ്യപ്പെട്ടു

ആലപ്പുഴ: മരുന്ന്​ കമ്പനികൾ കുടിശ്ശികയുടെ പശ്ചാത്തലത്തിൽ നിസ്സഹകരിച്ചതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന്​ ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പ്​ നടപടി തുടങ്ങി. കുടിശ്ശിക തീർക്കുന്നതടക്കം നടപടികളും കൂടാതെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്​ പുറമെ നിന്ന്​ മരുന്ന്​ എത്തിക്കുന്നതിനുമാണ്​ നടപടി. മെഡിക്കൽ കോളജ്​ ആശുപത്രിക്ക്​ പുറമെ ചെങ്ങന്നൂർ ജില്ല ആശുപത്രി, കായംകുളം താലൂക്ക്​ ആശുപത്രി എന്നിവിടങ്ങളിലെ മരുന്ന്​ ക്ഷാമം പരിഹരിക്കുന്നതിന്​ നടപടിയായതായി അധികൃതർ പറഞ്ഞു.

മെഡിക്കൽ കോളജ്​ ഫാർമസിയിൽ കുറവുള്ള മരുന്നുകളുടെ പട്ടിക നൽകാൻ ഫാർമസി വിഭാഗത്തോട്​ ആവശ്യപ്പെട്ടു. മരുന്നുകളുടെ ഇൻഡൻറ്​​ മെഡിക്കൽ സെയിൽസ്​ കോർപറേഷന്​ നൽകും. ചില ആൻറിബയോട്ടിക്കുകൾ മാത്രമാണ്​ മൂന്നിടങ്ങളിലെയും ഫാർമസിയിൽ സ്​റ്റോക്കുള്ളത്​. രക്തസമ്മർം, അർബുദം, കാർഡിയോളജി, യൂറോളജി വിഭാഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളുടെ ക്ഷാമം പരിഹരിച്ചിട്ടില്ല. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി രക്തം കട്ടപിടിക്കാതിരിക്കുന്നതിന്​ നൽകേണ്ടതും പേവിഷബാധ കുത്തിവെപ്പിനുള്ള മരുന്നുകളും ഇല്ല. ഇൻഹേലറും ലഭ്യമല്ല. കായംകുളം താലൂക്ക്​ ആശുപത്രിയിലെ മരുന്ന്​ ക്ഷാമം പരിഹരിച്ചു. ഇവിടെ പ്രധാനമായും മുറിവിൽ അണുബാധയുണ്ടാകാതിരിക്കാനുള്ള ടി.ടി കുത്തിവെപ്പിന്​ ആവശ്യമുള്ള മരുന്നിനായിരുന്നു ക്ഷാമം. ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ഹൃ​േദ്രാഗികൾക്കുള്ള ക്ലോപൈലറ്റ്​ മരുന്ന്​ ലഭിച്ചില്ല. മെഡിക്കൽ കോർപറേഷൻ മരുന്നി​െൻറ വിതരണം നിർത്തിവെച്ചിരിക്കുകയാണെന്നാണ്​​ അധികൃതർ പറയുന്നത്​.

Tags:    
News Summary - Drug shortage: Action to address

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.