Posted On
date_range Updated On
date_range വേമ്പനാട്ട് കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
മണ്ണഞ്ചേരി: മണ്ണഞ്ചേരിയിലെ ഷൺമുഖം ജെട്ടിക്ക് സമീപം വേമ്പനാട്ട് കായലിൽ ഏകദേശം 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടത്.
പച്ച ബ്ലൗസും വെള്ളപ്പാവാടയും ധരിച്ചിട്ടുള്ള മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം തോന്നുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.