കോവിഡ്​; ജില്ലയിൽ 13 അതീവ നിയന്ത്രണ മേഖലകൾ

ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ കോവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി സെപ്റ്റംബർ ഒന്നു വരെയുള്ള കാലയളവിലെ അതീവ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ച് കലക്ടർ എ. അലക്സാണ്ടർ. അനുപാതം എട്ടിന് മുകളിൽ വരുന്ന ജില്ലയിലെ മൂന്നു നഗരസഭകളിലെ 13 വാർഡുകളാണ് അതീവനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും.

അതീവ നിയന്ത്രണ മേഖല പൂർണമായും പൊലീസ് നിരീക്ഷണത്തിലായിരിക്കും. അവശ്യഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കു മാത്രം രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക്(പി.ഡി.എസ്) രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പ്രവർത്തിക്കാം. ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റു സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. നാലിൽ അധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല.

അതീവ നിയന്ത്രണ മേഖലകൾ:

ചെങ്ങന്നൂർ നഗരസഭ: വാർഡ് 3 ടെമ്പിൾ വാർഡ്, 13 ശാസ്താംകുളങ്ങര, 15 മലയിൽ, 16 ഐ.ടി.ഐ.

ചേർത്തല നഗരസഭ: വാർഡ് 3 പവർഹൗസ്, 10 കാളികുളം, 18 അംബേദ്കർ, 20 വട്ടവെളി, 21 കറ്റവയിൽ, 26 വല്ലയിൽ, 27 ഇടത്തിൽ.

ആലപ്പുഴ നഗരസഭ: വാർഡ് 10 കളർകോട്, 13 പാലസ്.

മൈക്രോ കണ്ടെയ്ൻമെൻറ്​ സോണുകൾ

വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൈക്രോ കണ്ടെയ്ൻമെൻറ്​ സോണുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു വരെ നിയന്ത്രണങ്ങൾ ബാധകമാണ്. പൊലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണംനടപ്പാക്കും.

മൈക്രോ കണ്ടെയ്ൻമെൻറ്​ സോണുകൾ: ആറാട്ടുപുഴ-നാലാം വാർഡ് കിഴക്കേ അതിർത്തി(മല്ലിക്കാട്ട് കടവ് റോഡ്-കനകക്കുന്ന് റോഡിന്​ പടിഞ്ഞാറുവശം) കവിഞ്ചേരി ചിറ ഗുരുമന്ദിരം പടിഞ്ഞാറു ഭാഗം വരെയുള്ള പ്രദേശം, ആര്യാട്-എട്ടാംവാർഡിൽ വടക്ക് ഇലവൻസ്​റ്റാർ വായനശാലയിലേക്കുള്ള റോഡ്, തെക്ക് മുര്യാംവെളി തെക്കുവശമുള്ള കോൺക്രീറ്റ് റോഡ്, കിഴക്ക് ആരാധന വായനശാലക്ക്​ വടക്കുള്ള ജങ്​ഷൻ, പടിഞ്ഞാറ് സർഗ ജങ്​ഷനു കിഴക്കുവശം പള്ളിക്ക്​ മുൻവശം മുതൽ വെളിഭാഗം വരെയുള്ള പ്രദേശം ആലപ്പുഴ നഗരസഭ-ഒന്നാം വാർഡ് തുമ്പോളി പാലത്തി​െൻറ കിഴക്കു മുതൽ റെയിൽവേട്രാക്ക് വരെയും മംഗലത്തിന് കിഴക്ക് മുതൽ റെയിൽവേ ട്രാക്കുവരെയുള്ള പ്രദേശം. ഒഴിവാക്കിയ പ്രദേശം:മാരാരിക്കുളം വടക്ക്- വാർഡ് 11, തകഴി-വാർഡ് 10.

Tags:    
News Summary - covid; 13 extreme control zones in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.