Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്ന വിൽപന; വീട്ടമ്മ അറസ്റ്റിൽ
ചാരുംമൂട്: നൂറനാട് എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 60 കവർ നിരോധിത പുകയില ഉൽപന്നവുമായി വീട്ടമ്മ അറസ്റ്റിലായി.
ചാരുംമൂട് പോസ്റ്റ് ഓഫിസിനു സമീപം കട നടത്തുന്ന താമരക്കുളം സന്ധ്യഭവനത്തിൽ സതിയമ്മയാണ് അറസ്റ്റിലായത്. കടയിൽനിന്ന് 60ഓളം കവർ ഹാൻസ് കണ്ടെടുത്തു. ഹാൻസ് വിൽപന നടത്തുന്നുവെന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
എക്സൈസ് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ്കുമാർ, പ്രിവൻറിവ് ഓഫിസർ അബ്ദുൽ ഷുക്കൂർ, സി.ഇ.ഒമാരായ സിനുലാൽ, ശ്യാംജി, രാകേഷ്, താജുദ്ദീൻ, വനിത സി.ഇ.ഒ അനിതാകുമാരി, ഡ്രൈവർ സന്ദീപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.