ഗ​ണ​പ​തി ബി. ​പ്ര​സാ​ദ്


ഫുട്ബാളിൽ പ്രതീക്ഷയായി ഗണപതി ബി. പ്രസാദ്

ചാ​രും​മൂ​ട്: കേ​ര​ള പ്രീ​മ​യ​ർ ലീ​ഗ് ഫൈ​ന​ലി​ൽ കി​രീ​ടം നേ​ടി​യ ഗോ​കു​ലം എ​ഫ്.​സി ടീ​മി​ൽ ചാ​രും​മൂ​ട് ചു​ന​ക്ക​ര സ്വ​ദേ​ശി ഗ​ണ​പ​തി ബി. ​പ്ര​സാ​ദും. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഗോ​കു​ലം എ​ഫ്.​സി, കെ.​എ​സ്.​ഇ.​ബി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് ഗോ​കു​ലം കി​രീ​ടം നേ​ടു​ന്ന​ത്. എ​ഫ്.​സി കോ​വ​ളം, കൊ​ൽ​ക്ക​ത്ത​യി​ലെ അ​ഡ​മാ​സ് യൂ​നി​വേ​ഴ്സി​റ്റി, ക​ണ്ണൂ​ർ ബ്ര​ദേ​ഴ്സ് ക്ല​ബ്, ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി, ചാ​രും​മൂ​ട് ബ്ര​ദേ​ഴ്സ് ക്ല​ബ്, ചു​ന​ക്ക​ര ചൈ​ത്രം എ​ന്നീ ക്ല​ബു​ക​ൾ​ക്ക്‌​വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ള്ള ഗ​ണ​പ​തി ക​ഴി​ഞ്ഞ​വ​ർ​ഷം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ റ​ണ്ണ​ർ അ​പ് കി​രീ​ടം നേ​ടി​യി​രു​ന്നു. ചു​ന​ക്ക​ര ചെ​റു​പു​ഷ്പ ബ​ഥ​നി, ചു​ന​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ച്ച ഗ​ണ​പ​തി നി​ല​വി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബാ​ൾ ടീ​മി​ൽ അം​ഗ​വും ക​ണ്ണൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ എം.​കോം വി​ദ്യാ​ർ​ഥി​യു​മാ​ണ്. ചു​ന​ക്ക​ര കി​ഴ​ക്കും​മു​റി ബീ​ന ഭ​വ​ന​ത്തി​ൽ കാ​ർ​ട്ടൂ​ണി​സ്റ്റ് ഉ​മ​യ​ന​ല്ലൂ​ർ പ്ര​സാ​ദി​ന്‍റെ​യും റി​ട്ട. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​രി ബീ​നാ​കു​മാ​രി​യു​ടേ​യും മ​ക​നാ​ണ്. ആ​ർ​ക്കി​ടെ​ക്റ്റ് കൈ​ലാ​സ് സ​ഹോ​ദ​ര​നാ​ണ്.

Tags:    
News Summary - Ganapathy B. Prasad is a hope in football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.