ഭ​വി​കാ​ല​ക്ഷ്മി

'സ്കൂളുകളിലെ പരിപാടികളിൽ കുട്ടികൾക്കും പ്രധാന സ്ഥാനം നൽകണം'; വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി

ചാരുംമൂട്: സ്കൂളുകളിൽ നടക്കുന്ന പൊതുപരിപാടിയുടെ വേദികളിൽ കുട്ടികൾക്കും പ്രധാന സ്ഥാനങ്ങൾ നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി. ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഭവികാലക്ഷ്മിയാണ് (ഗൗരി) സ്വാഗതവും അവതാരകരും അധ്യക്ഷരടക്കമുള്ള ഉത്തരവാദിത്തങ്ങൾ ഏൽപിച്ചാൽ കുട്ടികളുടെ ആത്മവിശ്വാസം വർധിക്കുമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചത്.

കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന അക്ഷരക്കൂട്ട്, കേരളത്തിലെ എഴുത്തുകാരായ കുട്ടികളുടെ ആദ്യത്തെ സാഹിത്യസദസ്സിൽ സ്വാഗതം പറയാൻ സാധിച്ചതിന്‍റെ സന്തോഷം വിവരിക്കുന്നുണ്ട്. രണ്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ ഭവിക എഴുതിയ പഠന വിനോദയാത്രക്കുറിപ്പ് മന്ത്രി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഈ പ്രോത്സാഹനമാണ് പിന്നീട് തന്റെ അനുഭവക്കുറിപ്പുകൾ ഗൗരിത്തം എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ ഇടയായത്.

ജില്ല ശിശുക്ഷേമ സമിതി നടത്തിയ വിവിധ മത്സരങ്ങളിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. കഥാപ്രസംഗ കലാകാരിയും നൃത്ത വിദ്യാർഥിയുമായ ഭവിക, ദാവീദ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന അധ്യാപക പുരസ്കാര ജേതാവായ പിതാവ് എൽ. സുഗതനും മാതാവ് റവന്യൂ ജീവനക്കാരി അനുപയും മകളുടെ ആഗ്രഹങ്ങൾക്കൊപ്പമുണ്ട് ഡോ. എ.പി.ജെ. അബ്ദുൽ കലാം അവാർഡ്, ജെ.സി.ഐ ഇന്റർനാഷനൽ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭവിൻ സുഗതൻ സഹോദരനാണ്.

Tags:    
News Summary - 5th class student wrote letter to education minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.