വീടിനുള്ളിലെ പ്രധാന സ്വിച്ച് ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയില്‍
Posted On
date_range Updated On
date_range പരിപാടി കാണുന്നതിനിടെ ടി.വിക്ക് തീപിടിച്ചു
അമ്പലപ്പുഴ: പരിപാടി കാണുന്നതിനിടെ ടി.വിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പുന്നപ്ര പൊലീസ് സ്റ്റേഷന് പിന്നില്‍ വാടകക്ക് താമസിക്കുന്ന ഫാസിലിെൻറ വീട്ടിലെ ടി.വിയാണ് തീപിടിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഫാസിലിെൻറ മകന് ഹാഫീസ് ടി.വിയിൽ പരിപാടി കാണുന്നതിനിടെയാണ് സംഭവം. സമീപത്തെ പ്രധാന സ്വിച്ച് ബോര്‍ഡും ഫ്യൂസുകളും കത്തിനശിച്ചു. പുക ഉയരുന്നത് കണ്ട് പുന്നപ്ര സ്റ്റേഷനിലെ പൊലീസും നാട്ടുകാരും ഓടിക്കൂടി തീ അണച്ചു. വിവരമറിഞ്ഞ് ആലപ്പുഴയില്‍നിന്നും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.