മ​ണ്ഡ​ല​ത്തി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പ​തി​ച്ചി​ട്ടു​ള്ള ജി.​സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ള്‍

ജി.സുധാകരെന്റ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ജനകീയ സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരെന്റ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ചിഹ്നമില്ലാത്ത പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട അഞ്ച് വർഷങ്ങളുടെ വികസന നഷ്ടം നികത്താൻ എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകളിറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് പിന്തുണയോടെയാണ് ഈ തെരഞ്ഞെടുപ്പിൽ സുധാകരൻ മത്സരിക്കുന്നത്. മുന്‍മന്ത്രിയായ ജി.സുധാകരൻ മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു ജനവിധി തേടിയിരുന്നത്. എന്നാൽ ഇതാദ്യമായാണ് ചിഹ്നം ഇല്ലാതെ പോസ്റ്ററുകൾ രംഗത്തു വരുന്നത്.

സ്വതന്ത്ര സ്ഥാനാർഥിയായതിനാൽ സുധാകരനുള്ള ചിഹ്നം പിന്നീടായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുക. നാമനിർദേശ പത്രിക പിൻവലിക്കുന്ന സമയം കൂടി കഴിഞ്ഞായിരിക്കും സ്വതന്ത്ര സ്ഥാനാർഥികൾക്ക് ചിഹ്നം ലഭിക്കുക. ചിഹ്നം കൂടി ഉൾപ്പെടുത്തി പിന്നീട് പോസ്റ്ററുകൾ എത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ജി. സുധാകരെന്റ തെരഞ്ഞെടുപ്പ് കൺവൻഷൻ പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ നടക്കും.

Tags:    
News Summary - G. Sudhakar's election posters have appeared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.