അമ്പലപ്പുഴ: കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കരിയിൽ ആൻറണി (കുഞ്ഞുമോൻ) - ലിസി ദമ്പതികളുടെ മകൻ അലനെയാണ് (17) കാണാതായത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് അലനും നാലു സുഹൃത്തുക്കളും ചേർന്ന് വാടക്കൽ അറപ്പക്കൽപൊഴിക്ക് സമീപം കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിലും തിരമാലയിലും പെട്ട് അലനെ കാണാതാകുകയായിരുന്നു. തോട്ടപ്പള്ളിയിൽ നിന്നെത്തിച്ച തീരദേശ പൊലീസിെൻറ ബോട്ടും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.