ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ലൈസ്ന
ഹോസ്റ്റലിൽ വിദ്യാർഥിനി വീണ് പരിക്കേറ്റത് ബന്ധുക്കളെ അറിയിച്ചില്ലെന്ന് പരാതി
അമ്പലപ്പുഴ: എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി വീണ് പരിക്കേറ്റിട്ടും വിവരമറിയിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് സുലൈഹ് മൻസിലിൽ നൗഷാദ് റജീന ദമ്പതികളുടെ മകൾ ലൈസ്നക്കാണ് (19) പരിക്കേറ്റത്. ഒന്നാം വർഷ വിദ്യാർഥിനിയായ ലൈസ്ന കോളജ് ഹോസ്റ്റലിൽ കഴിഞ്ഞ 31നാണ് വീണത്.
വീണ് ഗുരുതര പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരവും ബന്ധുക്കളെ അറിയിച്ചില്ല. പിന്നീട് ലൈസ്നയുടെ സുഹൃത്തുക്കൾ മുഖേന വിവരമറിഞ്ഞ ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോൾ ശരീരമാകെ നീരും പനിയും ശ്വാസം മുട്ടലും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.
ഇതിന് ശേഷം പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ന്യൂമോണിയ ബാധിച്ച പെൺകുട്ടി ഓക്സിജെൻറ സഹായത്താലാണ് കഴിയുന്നത്. കോളജ് അധികൃതരുടെ വീഴ്ചക്കെതിരെ പൊലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.