Posted On
date_range Updated On
date_range യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച പട്ടാളക്കാരൻ പിടിയിൽ
അമ്പലപ്പുഴ: ബന്ധുവായ യുവതിക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളുമയച്ച പട്ടാളക്കാരനെ പൊലീസ് പിടികൂടി. പുറക്കാട് പഞ്ചായത്ത് പുന്തല ഒരവരശ്ശേരിയിൽ സച്ചുവിനെയാണ് (25) കസ്റ്റഡിയിലെടുത്തത്.
മാസങ്ങൾക്കുമുമ്പ് ഇയാൾ ഹരിയാനയിൽനിന്ന് സംഘടിപ്പിച്ച സിം കാർഡ് ഉപയോഗിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് സന്ദേശങ്ങൾ അയച്ചത്. തുടർന്ന് സൈബർ സെല്ലിലും പൊലീസിലും യുവതി പരാതി നൽകി. 18ന് നാട്ടിലെത്തി ക്വാറൻറീനിൽ കഴിഞ്ഞ ഇയാളെ വെള്ളിയാഴ്ച രാത്രിയാണ് അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.