ജില്ലതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ കലവൂർ എൽ.എസ്.എച്ച് ഗ്രൗണ്ടിൽ കലക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: കായികതാരങ്ങൾക്ക് വളർന്നുവരാൻ ജില്ല, ബ്ലോക്ക് തലങ്ങളിൽ സർക്കാർ നൽകുന്ന പ്രോത്സാഹനം അത്ഭുതപ്പെടുത്തുന്നതാണെന്ന് കലക്ടർ വി.ആർ. കൃഷ്ണ തേജ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ജില്ല പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ല കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ കലവൂർ എൽ.എസ്.എച്ച് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌പോർട്സ് കമ്മിറ്റി ചെയർമാനുമായ ടി.വി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വിജി വിഷ്ണു, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഉല്ലാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം പി.ജി. സുനിൽകുമാർ, യുവജന ക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്റർ ജയിംസ് സാമുവൽ, ജില്ല സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ്കുമാർ, യുവജന ക്ഷേമ ബോർഡ് ജില്ല പ്രോഗ്രാം ഓഫിസർ ബി. ഷീജ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.