ആലപ്പുഴ ജില്ല ക്ഷീരകർഷക സംഗമത്തിന് നാളെ തുടക്കം

ആലപ്പുഴ: ജില്ല ക്ഷീരകർഷക സംഗമം വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ആര്യാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും.വ്യാഴാഴ്ച രാവിലെ എട്ടിന് മണ്ണഞ്ചേരി വെസ്റ്റ് ക്ഷീരസംഘം പരിസരത്ത് കന്നുകാലി പ്രദർശനം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ടി.വി. അജിത്കുമാറും മൃഗസംരക്ഷണ ക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസും ഉദ്ഘാടനം ചെയ്യും.

ആറിന് രാവിലെ എട്ടിന് വിവിധ പ്രദർശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ഒമ്പതിന് ശിൽപശാലയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. വൈകീട്ട് നാലിന് സർഗസന്ധ്യയിൽ ഗായിക പി.കെ. മേദിനി മുഖ്യാതിഥിയാകും. ഏഴിന് രാവിലെ ഒമ്പതിന് ക്ഷീരസംഗമം ഉദ്ഘാടനവും മികച്ച ക്ഷീരകർഷകനെ ആദരിക്കലും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.

വാർത്തസമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ, അസി. ഡയറക്ടർ എൽ. സുസ്മിത, ജനറൽ കമ്മിറ്റി ചെയർമാൻ എ.എൻ. സുഗതൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എൻ. കാർത്തികേയൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം ബി. അൻസാരി, എം. ഷെഫിന, പി.പി. സുനിത, പി. സിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Alappuzha District Dairy Farmers Meet to start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.