നവീകരിച്ച് കഴിയുമ്പോഴുള്ള കനാലിന്റെ രൂപരേഖ
ആലപ്പുഴ: ആലപ്പുഴ-ചേർത്തല കനാലിന് പുതുജീവന്‍ വഴിയൊരുങ്ങുന്നു. വ്യാപാരത്തിനും ജലഗതാഗതത്തിനും പ്രധാനമായിരുന്ന 22 കിലോമീറ്റർ ദൈർഘ്യമുള്ള കനാൽ വർഷങ്ങളായി കൈയേറ്റം മൂലവും മാലിന്യം നിറഞ്ഞും ശോച്യാവസ്ഥയിലാണ്.
പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങളിലൂടെ കനാലിന് പുതുജീവൻ നൽകുകയാണ്. ആലപ്പുഴ നഗരസഭ പരിധിയിൽ മട്ടാഞ്ചേരി പാലം മുതൽ പൂന്തോപ്പ് വരെ നീളുന്ന കനാൽ ഭാഗത്താണ് പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ, എ.എസ്. കനാൽ ആലപ്പുഴയുടെ ചരിത്രപരമായ ‘കിഴക്കിന്റെ വെനീസാ’ക്കി മാറ്റുകയാണ് ലക്ഷ്യം.
കനാലിന്റെ പുനരുജ്ജീവനത്തിലൂടെ ടൂറിസം, ജലഗതാഗതം, ഗ്രാമീണ വികസനം എന്നിവയിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ മാതൃകാപദ്ധതിയാക്കുകയാണ് ലക്ഷ്യം. നവീകരിക്കുന്നതിനോടൊപ്പം പൊതുജന പങ്കാളിത്തത്തോടുകൂടി കനാലിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനു വിപുലമായ കാമ്പയിനുകൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ടൂറിസം സാധ്യതകൾ പൂർണമായി വിനിയോഗിക്കാനും ജലഗതാഗതത്തെ ഉയർത്തിക്കൊണ്ടുവരാനും കനാലിനെ സജീവമാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.