​രാ​ജേ​ഷ്​ രാ​മ​ച​ന്ദ്ര​ൻ

28 വർഷമായി ഒളിവിലായിരുന്ന കള്ളനോട്ട് കേസിലെ പ്രതി അറസ്റ്റിൽ

ആലപ്പുഴ: ക്രൈംബ്രാഞ്ച് അന്വേഷിച്ചുവന്ന കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന പ്രതിയെ 28 വർഷത്തിന് ശേഷം ആലപ്പുഴ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്രനെയാണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് സൂപ്രണ്ടിന്റെ നിർദേശാനുസരണം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇയാൾ വിദേശത്തുനിന്ന് വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയായിരുന്നു.

വിമാനത്താവള അതോറിറ്റി വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് എ.എസ്.ഐ പ്രസാദ്, സജിമോൻ, എസ്.സി.പി.ഒ അരുൺരാജ്, സി.പി.ഒ ലിജിമോൻ എന്നിവർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 1998 ജൂൺ 29ന് മുണ്ടൻകാവ് മുറിയിൽ പ്രവർത്തിച്ചിരുന്ന ലീല ഓഫ്സൈറ്റ് പ്രസ് റെയ്ഡ് നടത്തിയാണ് കള്ളനോട്ട് പിടിച്ചെടുത്തത്. സ്ഥാപന ഉടമയും ഒന്നാം പ്രതിയുമായ ലീലാമ്മ, രണ്ടാം പ്രതിയും മകനുമായ രാജീവ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ നേരത്തെ ഹാജരാക്കിയിരുന്നു.

Tags:    
News Summary - Accused in fake currency case who had been absconding for 28 years arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.