മീൻകച്ചവടത്തിന്‍റെ മറവിൽ ലഹരി വിൽപന; രണ്ടു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

മാന്നാർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാന്നാറിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. ടെസ്പൂർ ശിരുവാണി ദേകൃജൂലി സ്വദേശി ബിനോയി ഡൈമാറിനെയാണ് (34) ഞായറാഴ്ച രാത്രി എക്സൈസ് പിടികൂടിയത്.

മാവേലിക്കര- തിരുവല്ല റോഡിൽ മാന്നാർ കൂട്ടമ്പേരൂർ ഭാഗത്ത് താമസിച്ച് മീൻ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവും ലഹരി വസ്തുക്കളും വിൽപ്പന നടത്തി വരുകയായിരുന്നു. നിരവധി യുവാക്കൾ രാത്രി ഇവിടെ സ്ഥിരമായി വന്നുപോകാറുണ്ടായിരുന്നു. പ്രദേശവാസികൾ സംശയം തോന്നി പരാതി അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരികയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു ഡാനിയേൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആർ. ശ്രീജിത്ത്, താജുദ്ദീൻ, പ്രദീഷ് പി. നായർ, വിഷ്ണു വിജയൻ സിവിൽ എക്‌സൈസ് ഓഫീസർ കം ഡ്രൈവർ സന്ദീപ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Drug peddling under the guise of fish vending; Assam native arrested with two kilograms of ganj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.