ചേർത്തല: ‘പുരാവസ്തുക്കൾ’ മറയാക്കി കോടികൾ തട്ടിയ കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കൽ ഉപയോഗിച്ച ബാക്കിയുള്ള ആഡംബര കാറുകൾ കൂടി പൊളിക്കാൻ കൊണ്ടുപോയി. ഇക്കൂട്ടത്തിലുണ്ടായിരുന്ന ‘കാരവാൻ’ ബുധനാഴ്ച കൊണ്ടുപോകും. ഒരു വർഷം മുമ്പ് ലേലം ചെയ്ത വാഹനങ്ങളാണ് ഇപ്പോൾ മാറ്റുന്നത്. നടപടിക്രമങ്ങൾ നീണ്ടതാണ് വാഹനങ്ങൾ കൊണ്ടുപോകൽ വൈകിയതെന്ന് അധികൃതർ പറഞ്ഞു.
സർക്കാർ അംഗീകാരമുള്ള എം.എസ്.ടി.സി കമ്പനി വഴി ലീഗൽ ഓക്സൺ എക്സ്ചേഞ്ച് 2025-ൽ ലേലത്തിൽ പർച്ചേസ് ചെയ്ത 9600 വാഹനങ്ങളുടെ ഭാഗമാണിത്. ഇതിൽ ആറ് വാഹനങ്ങളാണ് ഇപ്പോൾ ആലുവയിലേക്ക് മാറ്റുന്നത്. പോർഷെ, ബെൻസ്, ലാൻഡ് ക്രൂയിസർ, ലെക്സസ്, കാരവാൻ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇവ ഉപയോഗിക്കാനോ സർവീസ് ചെയ്ത് ഇറക്കാനോ സാധിക്കാത്തതിനാൽ പൂർണമായും പൊളിക്കുമെന്ന് കരാറുകാർ പറഞ്ഞു.
കോഴിക്കോട് സ്വദേശികൾ ഉൾപ്പെടെയുള്ളവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മോൻസൻ മാവുങ്കൽ ഉപയോഗിച്ചിരുന്ന ആഡംബര കാറുകൾ ചേർത്തല പൊലീസ് പിടിച്ചെടുത്തത്. ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിലെ മോൻസനെ(52) പുരാവസ്തു വിൽപ്പനക്കാരനാണെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. 2017 ജൂൺ മുതൽ 2020 നവംബർ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറുപേർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് മോൻസൻ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.