representational image

കൊ​ല്ല​ക​ട​വി​ല്‍ 16കാരനും 66കാരിക്കും തെരുവുനായുടെ കടിയേറ്റു

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​ക​ട​വി​ല്‍ 16കാ​ര​നും 66 കാ​രി​ക്കും നി​ര​വ​ധി വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.കൊ​ല്ല​ക​ട​വ് തോ​ണ്ട​ലി​ല്‍ തെ​ക്കേ​തി​ല്‍ വീ​ട്ടി​ൽ ബാ​ദു​ഷ ഷാ​ജ​ന്‍ (16) , കൊ​ല്ല​ക​ട​വ് ക​ലാ​ഭ​വ​നി​ൽ മ​ണി​യ​മ്മ (66) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

നി​ര​വ​ധി വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ​യും നാ​യ്​ ക​ടി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ബാ​ദു​ഷ​ക്ക്​ ക​ടി​യേ​റ്റ​ത്. വീ​ടി​നു​മു​ന്നി​ല്‍ നി​ല്‍ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ബാ​ദു​ഷ​യു​ടെ കൈ​വെ​ള്ള​യു​ടെ അ​ക​ത്തും പു​റ​ത്തും തോ​ളി​ന് താ​ഴെ​യും ക​ടി​യേ​റ്റു. ദേ​ഹ​മാ​സ​ക​ലം മാ​ന്തു​ക​യും ചെ​യ്തു. മ​ണി​യ​മ്മ​യെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ക​ടി​ച്ച​ത്.

ഇ​വ​രു​ടെ കൈ​ക്കും പു​രി​ക​ത്തി​ന് താ​ഴെ​യും മു​റി​വേ​റ്റു. ഇ​രു​വ​രും മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ മ​രു​ന്ന്​ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ഞ്ചാ​യ​ത്ത്​ അം​ഗം ബി​ജു പ​റ​ഞ്ഞു.

Tags:    
News Summary - A 16-year-old and a 66-year-old were bitten by stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.